Skip to main content

ഗോസമൃദ്ധി പ്ലസ് ഇന്‍ഷ്വറന്‍സ് പദ്ധതി 

കര്‍ഷകനും ഉരുവിനും ഒരേ സമയം ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന ഗോസമൃദ്ധി പ്ലസ് പദ്ധതി  ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ അത്യുത്പാദന ശേഷിയുള്ള 50,000 ഉരുക്കളെ ഇന്‍ഷ്വര്‍ ചെയ്യുന്നതിന് വേണ്ടി  അഞ്ച് കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രിയും മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഉരുക്കളുടെ മരണത്തിനും ഉത്പാദന പ്രത്യുത്പാദന ക്ഷമതാ നഷ്ടത്തിനുമുള്ള പരിരക്ഷയാണ് പദ്ധതി മുഖേന നല്‍കുന്നത്.  ഒരു വര്‍ഷം, മൂന്നു വര്‍ഷം എന്നീ  കാലയളവുകളിലേക്ക്  ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാണ്. പൂര്‍ണമായും മൃഗസംരക്ഷണ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് നിലവിലുള്ള മറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പ്രീമിയമാണുള്ളത് ( ഒരു വര്‍ഷം 2.15 ശതമാനം, മൂന്നു വര്‍ഷം 5.419 ശതമാനം)  ജനറല്‍ വിഭാഗത്തിന് പ്രീമിയത്തിന്റെ 50 ശതമാനം, എസ്.സി/ എസ്.റ്റി വിഭാഗത്തിന് 70 ശതമാനം സബ്സിഡി ലഭിക്കും.  തുച്ഛമായ അധിക പ്രീമിയത്തിന് രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സ് കവറേജ് കര്‍ഷകന് ലഭിക്കും.

65000  രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് പശുവിനെ ഇന്‍ഷ്വര്‍ ചെയ്യാന്‍ ജനറല്‍ വിഭാഗക്കാര്‍ 700  രൂപയും എസ്.സി/ എസ് ടി വിഭാഗക്കാര്‍ 420  രൂപയും ചെലവഴിച്ചാല്‍ മതിയാകും.  22 രൂപ പ്രീമിയം കൂടി അടയ്ക്കുമ്പോള്‍ രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സ് കവറേജ് കര്‍ഷകന് ലഭിക്കും.                 

 

date