ലൈഫ് മിഷന്‍ : പരാതി ഓണ്‍ലൈനായി നല്‍കാം.
ലൈഫ് മിഷന്‍ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി കാര്യക്ഷമമായും സുതാര്യമായും പരിഹരിക്കുന്നതിനുളള ഓണ്‍ലൈന്‍ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട പരിശീലനം ജില്ലയിലെ കളക്ടറേറ്റ് ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിമാര്‍, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്കും, ഡെപ്യുട്ടി ഡയറക്ട്ര്! ഓഫാ പഞ്ചായത്ത് എന്നിവര്‍ക്ക് ഐടി മിഷന്‍ പരിശീലനം സംഘടിപ്പിച്ചു. പരാതികള്‍ കേരള സ്റ്റേറ്റ് ഐടി മിഷന്റെ കീഴിലുളള ഇഡിസ്ട്രിക്ട് പദ്ധതിയിലെ പൊതുജന പരാതി പരിഹാരത്തിലൂടെയാണ് നടപ്പിലാക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിനുളള സംവിധാനം അക്ഷയ കേന്ദ്രത്തിലൂടെ ഉടന്‍ ലഭ്യമാകും. ജില്ലാ പ്രൊജക്ട് മാനേജര്‍ എസ്.നിവേദ്, എച്ച്.എസ്.സി. അര്‍ഷാദ് എന്നിവര്‍ ക്ലാസ്സെടുത്തു. എച്ച്.എസ്.സി.മാരായ കെ.സി. മുഹമ്മദ് യാസിന്‍, കെന്നഎസ്. ഷബീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
- Log in to post comments