Skip to main content

സൈക്കിള്‍ റാലി ഇന്ന് 

 

ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ഒക്‌ടോബര്‍ 27) ആരോഗ്യ സന്ദേശ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. വേള്‍ഡ് ഒബെസിറ്റി, ഓസ്റ്റിയോ പോറോസിസ്, സ്‌ട്രോക്ക് എന്നിവയുടെ ദിനാചരണത്തോടനുബന്ധിച്ചാണ് സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്. സിവില്‍ സ്റ്റേഷനിലെ ഗ്രൗണ്ടില്‍ നിന്നും രാവിലെ 7.45ന് ആരംഭിച്ച് വള്ളുവമ്പ്രം വഴി മഞ്ചേരി വന്ന് സിവില്‍ സ്റ്റേഷനിലെ ഗ്രൗണ്ടില്‍ മത്സരം അവസാനിക്കും. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍  പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത 380 പേരാണ് റാലിയില്‍ പങ്കെടുക്കുക. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കും. പങ്കെടുത്ത് മത്സരം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. 
 

date