Skip to main content

നന്നാക്കിയെടുക്കുന്നവര്‍ക്ക് നല്ല തണല്‍ ഒരുക്കി  പെരിന്തല്‍മണ്ണ നഗരസഭ

 

തെരുവോരങ്ങളിലിരുന്ന് ചെരിപ്പ്, കുട തുടങ്ങിയവ റിപ്പയര്‍ ചെയ്യുന്നവര്‍ക്ക് വെയിലും, മഴയുമേല്‍ക്കാതെ സുരക്ഷിതമായി ജോലി ചെയ്യാന്‍ തണലൊരുക്കിയിരിക്കുകയാണ് പെരിന്തല്‍ണ്ണ നഗരസഭ. 50 വര്‍ഷത്തിലേറെയായി ചെരിപ്പ്, കുട മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ റിപ്പയര്‍ ചെയ്യുന്ന 11 റിപ്പയറിങ്ങ് തൊഴിലാളികള്‍ക്കാണ് നഗരസഭ റിപ്പയറിങ് ഷോപ്പ് ഒരുക്കിയിരിക്കുന്നത്. നഗരസഭ ജീവനം പദ്ധതിയുടെയും, സ്വഛ് ഭാരത് മിഷന്റെയും പദ്ധതി തുകയില്‍ നിന്നും അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ് ഷോപ്പ് നിര്‍മ്മിച്ചത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഹൈടെക് ഷോപ്പിങ് കോംപ്ലക്‌സിന്റെ മുന്നിലായുള്ള സ്ഥലത്താണ് പുനരധിവാസ ഷെഡുകള്‍ നിര്‍മ്മിച്ച് ഇവരെ പുനരധിവസിപ്പിച്ചിട്ടുള്ളത്. 
ജീവകാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങളോടൊപ്പം പാഴ് വസ്തുക്കള്‍ റിപ്പയര്‍ ചെയ്ത് പുനരുപയോഗ സാധ്യമാക്കുന്നത് വഴി   ശുചിത്വ മാലിന്യ സംസ്‌ക്കരണ രംഗത്തെ എല്ലാ സൗകര്യങ്ങളും പൂര്‍ണ്ണമായി പാലിച്ച നഗരസഭയായി പെരിന്തല്‍മണ്ണ മാറി.
റിപ്പയര്‍ ഷോപ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. ഉപഭോഗവസ്തുക്കള്‍ വാങ്ങി ചുരുങ്ങിയ കാലം കൊണ്ട് പാഴ്‌സ്തുവായി പുറം തള്ളാതെ കഴിയുന്നത്ര പുനരുപയോഗ സാധ്യമാക്കാന്‍ റിപ്പയറിങ്ങ് ഷോപ്പ് ഉപയോഗിക്കണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് ചെയര്‍മാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ ആരോഗ്യ സ്ഥിരസമിതി ചെയര്‍മാന്‍ പത്തത്ത് ആരിഫ് അധ്യക്ഷനായി. സ്ഥിരസമിതി ചെയര്‍മാന്‍മാരായ എ.രതി, ശോഭന ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ദിലീപ് കുമാര്‍, പി.രാജീവന്‍, സംഘടനാ പ്രതിനിധികള്‍ കെ.ടി സെയ്ദ്, കെ. അലവി, തെക്കത്ത് ഉസ്മാന്‍, മുനിസിപ്പല്‍ എഞ്ചിനിയര്‍ പ്രസന്നകുമാര്‍, സൂപ്രണ്ട് കെ.ജിനീഷ് എന്നിവര്‍ സംസാരിച്ചു.
 

date