Post Category
സഹകരണ വാരാഘോഷം: സ്വാഗത സംഘം രൂപീകരിച്ചു
66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റ് സംസ്ഥാനതല സമാപനം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യ രക്ഷാധികാരിയായും, സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട്.എൻ.കൃഷ്ണൻനായർ ചെയർമാനായും, അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി റ്റി.പത്മകുമാർ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഡി.കൃഷ്ണകുമാർ, എന്നിവർ ജനറൽ കൺവീനർമാരായും പ്രവർത്തിക്കും. സമാപന സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 1500-ഓളം സഹകാരികൾ പങ്കെടുക്കും. സഹകരണ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച സെമിനാറും നടക്കും.
പി.എൻ.എക്സ്.3829/19
date
- Log in to post comments