Skip to main content

എറണാകുളം അറിയിപ്പുകള്‍

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.റ്റി.ഐ, വി.എച്ച്.എസ്.സി, ഡിഗ്രി, ഡിപ്ലോമ പാസ്സായവരില്‍ നിന്നും  ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  
വളരെയേറെ പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ധാരാളം തൊഴില്‍ സാദ്ധ്യതകള്‍ ഉള്ളതുമായ ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍, മള്‍ട്ടീമീഡിയ എന്നീ മേഖലകളിലെ വമ്പിച്ച അവസരങ്ങള്‍ കണക്കിലെടുത്താണ് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കഴിഞ്ഞ ഏറെ വര്‍ഷക്കാലമായി ആനിമേഷന്‍, മള്‍ട്ടീമീഡിയകോഴ്‌സുകള്‍ വിജയകരമായി നടത്തി വരുന്നത്. പ്രാഗത്ഭ്യം തെളിയിച്ച അദ്ധ്യാപകരുടെ ഒരു കൂട്ടായ്മ കെല്‍ട്രോണിന്റെ അക്കാഡമിക്ക് നിലവാരം മികവുറ്റതാക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.  

കൂടാതെ റ്റുഡി ചിത്രങ്ങളില്‍ നിന്നും  ത്രീഡി ചിത്രങ്ങളിലേക്കുള്ള രുപാന്തരണം വര്‍ദ്ധിച്ച തൊഴിലവസരങ്ങളാണ് മേഖലയില്‍ സൃഷ്ടിക്കുന്നത്. ദൃശ്യമാധ്യമ ലോകത്തിലെ വിസ്മയങ്ങളില്‍ യുവാക്കളുടെ കഴിവും ഭാവനയും വേണ്ടുവോളം ഉപയോഗിക്കുവാന്‍ അവസരം നല്‍കുന്ന കെല്‍ട്രോണിന്റെ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിഗ് ആന്റ് ഡിജിറ്റര്‍ ഫിലിം മേക്കിംഗ്, ഡിഫ്‌ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്  ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്റ് വി.എഫ്.എക്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.  വിശദവിവരങ്ങള്‍ക്ക്:  നമ്പര്‍: 0471 2325154 / 0471 4016555.

അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപ്പെയര്‍, ഐ ഒ റ്റി, സിസിറ്റിവി ക്യാമറ ആന്റ ്‌മൊബൈല്‍ ടെക്‌നോളജി മേഖലയില്‍ ആയിരിക്കും പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in വെബ്‌സൈറ്റിലും അപേക്ഷഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 31.
വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555 ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം വിലാസത്തിലോ ബന്ധപ്പെടുക.
   

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ
കോഴ്‌സ്: കെല്‍ട്രോണില്‍

കൊച്ചി: സംസ്ഥാന  സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30.
വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555 ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ്‌റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം വിലാസത്തിലോ ബന്ധപ്പെടുക.

താത്കാലിക നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് പ്രവൃത്തി പരിചയമുളള ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസായ ടെക്‌നീഷ്യനെയും പ്രവൃത്തിപരിചയമുളള ജി.എന്‍.എം/ബി.എസ്.സി യോഗ്യതയുളള സ്റ്റാഫ് നഴ്‌സിനെയും താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി ഒക്‌ടോബര്‍ 31 ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മെഷിനറീസും ടൂള്‍സും നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ നവംബര്‍  21-ന് വൈകിട്ട് അഞ്ചു വരെ നല്‍കാം.

കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം

കൊച്ചി: ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷി പദ്ധതിയില്‍ പുതുതായി അനുവദിച്ച് 26 യൂണിറ്റുകളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്ക് അഞ്ച് ഹെക്ടറില്‍ കുറയാത്ത പൊക്കാളി നിലം സ്വന്തമായോ പാട്ട വ്യസ്ഥയിലോ കൈവശം  ഉണ്ടായിരിക്കേണ്ടതും അഞ്ച് വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. നിലം വികസിപ്പിച്ച് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു നെല്ലും ഒരു മീനും മാതൃകയില്‍ കൃഷി ചെയ്യുന്നതിനാണ് ധനസഹായം. അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 15-ന് വൈകിട്ട് അഞ്ചിനു മുമ്പായി എറണാകുളം ഓഫീസില്‍ ലഭിച്ചിരിക്കണം. വിലാസം റീജിയണല്‍ എക്‌സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം, സി.സി.60/3907 പെരുമാനൂര്‍.പി.ഒ, കനാല്‍ റോഡ്, തേവര, കൊച്ചി -15

നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാര്‍ക്ക് സൗദി അറേബ്യയില്‍ അവസരം

കൊച്ചി: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ള 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുതല്‍ 4000 സൗദി റിയാല്‍ വരെ (ഏകദേശം 65,000 രൂപ മുതല്‍ 75,000 രൂപ വരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ www.norkaroots.org വെബ് സൈറ്റില്‍ ബയോഡാറ്റയും, അനുബന്ധരേഖകളും സമര്‍പ്പിക്കണം.   കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 10.

date