Post Category
കെട്ടിടനിർമാണ ക്ഷേമനിധി പെൻഷൻ: രേഖകൾ ഹാജരാക്കണം
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർ തുടർന്ന് ലഭിക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ്, ആധാർകാർഡ് കോപ്പി, പെൻഷൻ പാസ്സ്ബുക്ക്/ കാർഡ്‌കോപ്പി, നിലവിലുള്ള പെൻഷൻ പാസ്സ്ബുക്ക് കോപ്പി എന്നിവ നവംബർ ഒന്നിനും ഡിസംബർ പത്തിനും ഇടയ്ക്ക് കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിന്റെ തിരുവനന്തപുരം ഓഫീസിൽ എത്തിക്കണം. നേരിട്ട് ഹാജരാകുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഒഴികെയുള്ളവ ഹാജരാക്കിയാൽ മതി.
പി.എൻ.എക്‌സ്.3839/19
date
- Log in to post comments