Post Category
മൽസ്യ-നെൽകൃഷിക്ക് ധനസഹായം
ജലകൃഷി വികസന ഏജൻസി അഡാക്ക് എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂർ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മൽസ്യ നെൽകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് പേരിൽ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകൾക്ക് അഞ്ച് ഹെക്ടറിൽ കുറയാത്ത പൊക്കാളി നിലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കൈവശം ഉണ്ടായിരിക്കണം അഞ്ച് വർഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകൾക്ക് വേണം. നിലം വികസിപ്പിച്ച് അടുത്ത് അഞ്ച് വർഷത്തേക്ക് ഒരു നെല്ലും ഒരു മീനും മാതൃകയിൽ കൃഷി ചെയ്യുന്നതിനാണ് ധനസഹായം. അപേക്ഷഫോറം അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 15 നകം എറണാകുളം ഓഫീസിൽ ലഭിക്കണം. ഫോൺ: 0484-2665479.
date
- Log in to post comments