Post Category
ഭോഗ്: ആരാധനാലയങ്ങളിലെ ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷൻ
ആരാധനാലയങ്ങളിലെ ഭക്ഷണവിതരണം, പ്രസാദഊട്ട്, തിരുനാൾ നേർച്ച എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ക്ഷേത്രങ്ങൾ, മുസ്ലീംപളളികൾ, ക്രിസ്ത്യൻവേദാലയങ്ങൾ എന്നിവിടങ്ങളിൽ പ്രസാദമായോ ഭക്ഷണമായോ ആഹാരപദാർത്ഥങ്ങൾ വിതരണത്തിനും രജിസ്‌ട്രേഷൻ എടുക്കണം. അക്ഷയകേന്ദ്രങ്ങൾ വഴി ഓൺലൈൻ അപേക്ഷ നൽകണം. അപേക്ഷകന്റെ തിരിച്ചറിൽ കാർഡിന്റെ പകർപ്പും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം നൽകണം. കൂടുതൽ വിവരങ്ങൾ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നറിയാം. ഫോൺ: 0487-2424158, 8943346188.
date
- Log in to post comments