Skip to main content

നായ പരിശീലകർക്കായി ദേശീയ ശിൽപശാലയ്ക്ക് തുടക്കമായി

നായ പരിശീലകർക്കായി വേണ്ടി ദേശീയ തലത്തിൽ നടത്തുന്ന ശില്പശാലയ്ക്കു കേരള പോലീസ് അക്കാദമിയിൽ തുടക്കമായി. രാമവർമപുരം കേരള പോലീസ് അക്കാദമി സെമിനാർ ഹാളിൽ അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ ശിൽപശാല ഉദ്ഘടനം ചെയ്തു. ഒക്ടോബർ 30 വരെയാണ് ശിൽപശാല. ശിൽപശാലയിൽ പോലീസ് സേനയിലെയും കേരള വെറ്റിനറി സർവകലാശാലയിലെയും വിവിധ സംസ്ഥാനങ്ങളിലെയും വിദഗ്ദ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. നായ്ക്കളുടെ സ്വഭാവ വിശേഷങ്ങൾ, കൂടുകളുടെ ശുചിത്വം, ശരീരസൗന്ദര്യ ആരോഗ്യ സംരക്ഷണം, ഭക്ഷണ ക്രമങ്ങളിൽ പരിപാലിക്കേണ്ട കാര്യങ്ങൾ, രോഗപ്രതിരോധവും ചികിത്സാരീതികൾ, ജനിതക വൈകല്യങ്ങൾ അവ ഒഴിവാക്കാൻ കരുതേണ്ട മുൻകരുതലുകൾ, മുറിവുകളുടെ ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മദ്യം, മയക്കുമരുന്ന്, സ്‌ഫോടക വസ്തു പരിശോധന നായ്ക്കളുടെ സേവനങ്ങൾക്കുള്ള സാധ്യതകൾ ഇന്ത്യൻ പ്രതിരോധ സേനയിലെ നായ്ക്കളുടെ വിവിധ സേവനങ്ങൾ, പരിശീലകർ ശ്രദ്ധികേണ്ട പ്രധാനകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ക്ലാസുകൾ ഉണ്ടാവും. കേരള പോലീസ് അക്കാദമിയും കേരള വെറ്റിനറി സർവകലാശാലയും സംയുകതമായാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.

ഉദ്ഘടനസമ്മേളനത്തിൽ പോലീസ് സേനയുടെ നായ്ക്കളുടെ വിവിധ സേവനങ്ങളുടെ പ്രകടനം നടന്നു. കേരള പോലീസ് അക്കാദമിയിൽ ഡോഗ് സ്‌കൂളിൽ ഒൻപതു മാസം നീണ്ടു നിൽക്കുന്ന പരിശീലന കാലത്തിൽ വിവിധതരം സേവനങ്ങളിൽ നായ്ക്കൾക്കു പരിശീലനം നൽകുന്നു. സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തൽ, മോഷ്ടാക്കളെയും കുറ്റവാളികളെയും തിരയൽ, ഇൻഫെന്ററി പട്രോളിംഗ്, ചന്ദനക്കള്ളക്കടത്തു കണ്ടെത്തൽ, വ്യാജ മദ്യം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. കേരള വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം ആർ ശശീന്ദ്രനാഥ് അധ്യക്ഷനായി. ഡിഐജി ട്രെയിനീങ് അനൂപ് കുരുവിള ജോൺ, സർവകലാശാല റജിസ്ട്രർ ഡോ. എൻ അശോക്, കേരള വെറ്റിനറി കോളേജ് ഡീൻ ഡോ. സി ലത, ഡോ. എം കെ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

 

date