Skip to main content

വിളപരിപാലന പദ്ധതി ബ്ലോക്ക് തല പരിശീലനം നടന്നു

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിള പരിപാലന പദ്ധതി ബ്ലോക്ക് തല പരിശീലനം നടന്നു. പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവള്ളി എന്നിങ്ങനെ നാല് പഞ്ചായത്തുകളിലെ നെൽകർഷകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. നെൽക്കൃഷികളെ ബാധിക്കുന്ന കീടബാധയെപ്പറ്റിയും അത് ഒഴിവാക്കുന്ന വിധത്തെക്കുറിച്ചുമാണ് പരിശീലനം നടത്തിയത്. റിട്ടയേർഡ് ആത്മ പ്രൊജക്ട് ഡയറക്ടർ വി എസ് റോയാണ് പരിശീലന ക്ലാസ് നടത്തിയത്. നെൽകൃഷിയിലെ പരിപാലന രീതികളെക്കുറിച്ച് കർഷകരെ കൂടുതൽ അവബോധമുള്ളവരാക്കുകയും സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലേക്ക് കൊണ്ടുവരുകയുമാണ് പരിശീലനത്തിന്റെ ലക്ഷമെന്നും അദ്ദേഹം പറഞ്ഞു.

date