സ്‌കൂൾ കലോത്സവങ്ങൾ നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നു: ടി എൻ പ്രതാപൻ എംപി
സ്‌കൂൾ കലോത്സവങ്ങൾ നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നു എന്നും അതിനാൽ തന്നെ കലോത്സവങ്ങളുടെ പ്രാധാന്യം വർധിച്ചു വരുന്നു എന്നും ടി എൻ പ്രതാപൻ എംപി പറഞ്ഞു. തൃശൂർ ഈസ്റ്റ് ഉപജില്ലാ കലോത്സവം സെന്റ് ക്ലയേഴ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
കോർപ്പറേഷൻ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കരോളി ജോഷ്വ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ മഹേഷ് മുഖ്യപ്രഭാഷണവും സിസ്റ്റർ ലിറ്റിൽ മേരി അനുഗ്രഹ പ്രഭാഷണവും നടത്തി. കൗൺസിലർ ജോർജ്ജ് ചാണ്ടി, എ എസ് രവീന്ദ്രൻ, കെ ആർ മണികണ്ഠൻ, സിസ്റ്റർ സൗമ്യ വർഗീസ്, രാഗിണി മുകുന്ദൻ, സി ആർ ആൻഡ്രൂസ,് ജി ബി കിരൺ ഉപജില്ല വിദ്യാഭ്യസ ഡയറക്ടർ പി എം ബാലക്യഷണൻ, സിസറ്റർ റീന തുടങ്ങിയവർ പങ്കെടുത്തു. കലോത്സവം പതാക ഉയർത്തൽ ജില്ല വിദ്യാഭ്യാസ ഡയറക്ടർ ബാലക്യഷണൻ നിർവ്വഹിച്ചു. ത്യശൂർ സെന്റ് തോമസ് തോപ്പ് ഹയർ സെക്കണ്ടറി സക്കൂൾ, സെന്റ്‌ക്ലെയേഴസ് ഹയർ സെക്കണ്ടറി, സെന്റ് മേരീസ് യു പി എസ് ലൂർദ് സക്കൂളുകളിലും പറവട്ടാനി കോർപറേഷൻ ഗ്രൗണ്ടിലുമായി നടക്കുന്ന കലോത്സവത്തിൽ 88 സ്‌ക്കൂളുകളിൽ നിന്നായി നാലായിരം വിദ്യാർത്ഥികൾ ആണ് പങ്കെടുക്കുന്നത്. 30 ന് വൈകിട്ട് നാലിന്
സമാപനം മേയർ അജിത വിജയൻ ഉൽഘാടനം ചെയ്യും.
- Log in to post comments