Skip to main content

വിമുക്തി ഏകദിന ശില്‍പ്പശാല ഒക്‌ടോബര്‍ 31ന്

    വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് വകുപ്പിന് കീഴിലുള്ള ജില്ലാവിമുതി മിഷന്‍    അധ്യാപകര്‍ക്കായി ഒക്‌ടോബര്‍ 31 ന് ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ശില്‍പ്പശാല രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയാകും. ജില്ലാകലക്ടര്‍ ജാഫര്‍ മലിക് മുഖ്യപ്രഭാഷണവും അഡീഷനല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി.രാജീവ് വിഷയാവതരണവും നടത്തും. സൈക്യാട്രിസ്റ്റ് എല്‍.ആര്‍ മധുജന്‍ ശില്‍പ്പശാലയില്‍ ക്ലാസെടുക്കും. മലപ്പുറം നഗരസഭ, വിദ്യാഭ്യാസം, വനിത ശിശുവികസനം, സാമൂഹ്യനീതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെയും എന്‍.എ.എം.കെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അധ്യാപകര്‍ക്ക് പുറമെ സി.ഡി.പി.ഒമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, കൗണ്‍സിലിങ് അധ്യാപകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date