Skip to main content

സംരംഭകത്വ സെമിനാര്‍

    സ്വന്തമായി ഒരു തൊഴില്‍ സംരംഭം തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ഒക്ടോബര്‍ 30ന്   മങ്കട ബ്ലോക്ക്  തല സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കും. രാമപുരം മങ്കട ബ്ലോക്ക്  പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 മുതല്‍ 1.30 വരെയാണ് സെമിനാര്‍. സംരംഭകത്വം,  സാധ്യത സംരംഭങ്ങള്‍, സര്‍ക്കാരിന്റെ വിവിധ വായ്പ സബ്സിഡി സ്‌കീമുകള്‍, ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍, കെ.എസ്.ഡബ്യു.ഐ.എഫ്.റ്റി, ബാങ്ക് വായ്പ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്  ഉണ്ടായിരിക്കും.  പ്രവേശനം സൗജന്യം.  താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 30നകം മങ്കട ബ്ലോക്ക്  പഞ്ചായത്ത് വ്യവസായ  വികസന  ഓഫീസറുമായി  ബന്ധപ്പെടണം. ഫോണ്‍ : 9497346050 .
 

date