Skip to main content

ഭക്ഷ്യഭദ്രതാ നിയമം; മാധ്യമ ശില്‍പ്പശാല നടത്തി

ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് പൊതുവിതരണ വകുപ്പും കോട്ടയം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്‍പ്പശാല പ്രസ് ക്ലബില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.കെ. വിനീത് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യഭദ്രതാ നിയമം കാര്യക്ഷമമായി നടപ്പാക്കിയതോടെ കേരളത്തിലെ പൊതുവിതരണ മേഖല മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. 

പ്രസ്ക്ലബ് സെക്രട്ടറി  എസ്. സനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. ഉണ്ണികൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, അശ്വനി കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം.എന്‍. വിനോദ്കുമാര്‍ ക്ലാസെടുത്തു.

date