Skip to main content

  നെന്മാറ  ക്ലസ്റ്റർ സ്പോർട്സ്  മത്സരങ്ങൾ സമാപിച്ചു. ഫുട്ബോളിൽ വടവന്നൂർ യുവധാരയും വോളിബോളിൽ കരിപ്പോട് ടൈറ്റാനിയവും , ഷട്ടിലിൽ വല്ലങ്ങി ആക്ടീവ്ബോയ്സും  ചാമ്പ്യൻമാർ

 

 

നെഹ്‌റു യുവകേന്ദ്ര യുടെ ആഭിമുഖ്യത്തില്‍ പല്ലശ്ശന, പല്ലാവൂര്‍, പോത്തുണ്ടി, എന്നിവിടങ്ങളിലായി സംഘടിപ്പിച്ച നെന്‍മാറ ക്ലസ്റ്റര്‍ മത്സരങ്ങള്‍ സമാപിച്ചു.ഷട്ടില്‍ ബാറ്റ്മിന്റനില്‍ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് കരിപ്പോട് ടൈറ്റാനിയം ക്ലബിനെ പരാജയപ്പെടുത്തി വല്ലങ്ങി ആക്ടീവ് ബോയ്‌സ് ചാമ്പ്യന്‍മാരായി.വോളിബോളില്‍ ഒന്നിനെതിരെ രണ്ട് സെറ്റ് വിജയിച്ച് ടൈറ്റാനിയം ക്ലബ് കരിപ്പോട് ചാമ്പ്യന്‍മാരായി. പല്ലശ്ശന ഫ്രണ്ട്‌സ് ക്ലബാണ് റണ്ണേര്‍സ്അപ്പ്. ഫുട്‌ബോളില്‍ വടവന്നൂര്‍ യുവധാര ക്ലബ് ജേതാക്കളായി. പി.കുഞ്ഞിരാമന്‍ സ്മാരകം കൊല്ലങ്കോടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചാണ് വടവന്നൂര്‍ യുവധാര ക്ലബ് ജേതാക്കളായത്. വിജയികള്‍ക്ക് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡറ്റ് പി.വി രാമകൃഷ്ണനും നെഹ്‌റു യുവകേന്ദ്ര ജില്ല യുത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാറും ഫുട്‌ബോള്‍ വോളിബോള്‍ ഷട്ടില്‍ മഝരങ്ങള്‍ ഉദ്ഘാടനം ചെയ്ത്  ട്രോഫികള്‍ വിതരണം ചെയ്തു.  നെഹ്രു യുവ കേന്ദ്ര വളണ്ടിയര്‍മാര്‍ സി.
സൂര്യ, കെ.കിരണ്‍ എന്നിവര്‍ സംസാരിച്ചു.

date