ഹരിത കര്‍മ്മ സേനയ്ക്കും മൊബൈല്‍ ആപ്ലിക്കേഷന്‍
ഹരിത കര്‍മ്മ സേനയുടെ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുങ്ങുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന സ്ഥലങ്ങള്‍, ഓരോ മേഖലയിലും മാലിന്യം ശേഖരിക്കാന്‍ എത്തുന്ന ദിവസങ്ങള്‍, യൂസര്‍ ഫീ ലഭിക്കാത്ത വീടുകളും സ്ഥാപനങ്ങളും തുടങ്ങി മുഴുവന്‍ വിവരങ്ങളും ലഭിക്കും വിധമാണ് ആപ്പ് തയ്യാറാക്കുന്നത്.
നഗരസഭയിലെ 35 വാര്‍ഡുകളിലും ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ഈ ആപ്ലിക്കേഷന്‍ മുഖേനയായിരിക്കും ഇനി ഏകോപിപ്പിക്കുക. ഇതിന്‍റെ ഭാഗമായി സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒലീന ടെക്നോളജി സൊലൂഷ്യന്‍സ് ആണ് ആപ് വികസിപ്പിച്ചത്.
ശേഖരിക്കുന്ന മാലിന്യങ്ങളുടെ സംസ്കരണം, ഇതിനായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ തുടങ്ങിയവയും ആപ്ലിക്കേഷനില്‍ അറിയാനാകും. ഇതിനു മുന്നോടിയായി കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തി വിവരശേഖരണം നടത്തും.
- Log in to post comments