Skip to main content

വിപുല സൗകര്യങ്ങളുമായി മീനച്ചില്‍ ഗ്രാമ പഞ്ചായത്തിന് പുതിയ കെട്ടിടം

 

അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്  ഉദ്ഘാടനത്തിനൊരുങ്ങി. ശീതീകരിച്ച ഫ്രണ്ട് ഓഫീസ് സൗകര്യം, പൊതുജനങ്ങള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍, മൊബൈല്‍ ചാര്‍ജിങ് യൂണിറ്റുകള്‍, ടെലിവിഷന്‍, കുടിവെള്ളം, ഷീ ടോയ്ലറ്റ്, ഫീഡിങ് റൂം  തുടങ്ങിയ സൗകര്യങ്ങളാണ് പൂതിയ കെട്ടിടത്തിലുള്ളത്.
പഞ്ചായത്തും അനുബന്ധ ഓഫീസുകളും വയോജന സൗഹൃദമാകുന്നതിന്‍റെ ഭാഗമായി റാമ്പും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിന്‍റെ 2016-17 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 1.52 കോടി രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടം നിര്‍മ്മിച്ചത്.
ആദ്യഘട്ടത്തില്‍ പഞ്ചായത്ത് ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, ജനപ്രതിനിധികളുടെ ഓഫീസ്, കമ്പ്യൂട്ടര്‍ മുറി, തൊഴിലുറപ്പ് പദ്ധതി ഓഫീസ്, വനിതാ ഉല്‍പന്ന വിപണന പരിശീലന കേന്ദ്രം തുടങ്ങിയവയാണ്  ഇവിടേക്ക് മാറ്റുക

date