Post Category
എരുമേലിയില്‍ പച്ചത്തുരുത്ത് ഒരുങ്ങുന്നു
എരുമേലി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലെ ഒരു കിലോമീറ്ററോളം വരുന്ന പ്രദേശത്ത് ഹരിത കേരളം മിഷന്‍റെ ഭാഗമായി പച്ചത്തുരുത്ത് സജ്ജമാക്കുന്നു. എരുമേലി - കാഞ്ഞിരപ്പള്ളി റോഡില്‍ വിലങ്ങുപാറ പാലം മുതല്‍ കൊരട്ടി വരെ വലിയ തോടിനരികിലാണ് വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നത്.
യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിന് ഇരിപ്പിടങ്ങളും ഒരുക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ബോര്‍ഡുകള്‍ സ്ഥാപിച്ചുവരികയാണ്.
ജൈവവൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പ്, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് തയ്യാറാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണ കുമാര്‍ പറഞ്ഞു.
date
- Log in to post comments