Post Category
ഹരിത വിദ്യാലയത്തില്‍ ഇനി കൊക്കെഡാമയും; പരീക്ഷണവുമായി എ.കെ.ജെ.എം സ്കൂള്‍
ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ജാപ്പനീസ് ചെടി വളര്‍ത്തല്‍ രീതിയായ കൊക്കെഡാമയില്‍ പരീക്ഷണം നടത്തുകയാണ് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂള്‍. എല്‍.പി വിഭാഗത്തിലെ കുട്ടികളാണ് പാത്രങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്.
മണ്ണ്,് ചകിരിച്ചോറ്, ചാണകപ്പൊടി, നൈലോണ്‍ നൂല്, പായല്‍ എന്നിവ ഉപയോഗിച്ചാണ് കൊക്കെഡാമ തയ്യാറാക്കുന്നത്. പായല്‍ പന്തിനുള്ളില്‍ വളരുന്ന ചെടികള്‍ ഏറെ മനോഹരമാണ്.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ അഗസ്റ്റിന്റെ നേതൃത്വത്തില്‍ എല്‍.പി വിഭാഗം കോര്‍ഡിനേറ്ററായ മായ മാത്യു, സിസ്റ്റര്‍ അനീസ് എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. നാല്പതോളം പായല്‍ പന്തുകള്‍ കുട്ടികള്‍ ഇതുവരെ നിര്‍മ്മിച്ചു.
date
- Log in to post comments