Skip to main content

വൃദ്ധസദനം: താല്പര്യപത്രം ക്ഷണിച്ചു

കേന്ദ്രസർക്കാരിന്റെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോർ സീനിയർ സിറ്റിസൺസ് പദ്ധതി പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വൃദ്ധസദനങ്ങൾ ആരംഭിക്കുന്നതിന് എൻ.ജി.ഒകൾ/സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രൊപ്പോസലുകൾ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കുന്നതോടൊപ്പം അപേക്ഷകൾ ഇ-അനുധാൻ  (e-Anudhan) പോർട്ടലിൽ ഓൺലൈനായി ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന ഈ മാസം മുപ്പതിനകം സമർപ്പിക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.sjdkerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2306040.
പി.എൻ.എക്‌സ്.3849/19

date