Skip to main content

ഭരണഭാഷാ വാരാചരണത്തിന് എറണാകുളത്ത് വെള്ളിയാഴ്ച്ച തുടക്കം

ഭരണഭാഷാ വാരാചരണത്തിന് വെള്ളിയാഴ്ച്ച തുടക്കം
സംസ്ഥാനത്തെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യവുമായി ഭരണഭാഷാ വാരാചരണത്തിന് കേരളപ്പിറവി ദിനത്തില്‍ തുടക്കം. ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം നവംബര്‍ ഒന്ന് വെള്ളിയാഴ്ച്ച രാവിലെ പത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍വഹിക്കും. എ.ഡി.എം കെ. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും. അസി. കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കെ.എല്‍. മോഹനവര്‍മ്മ, ഡോ. എം.ആര്‍. മഹേഷ് എന്നിവര്‍ പ്രഭാഷണം നടത്തും. ജില്ലാതല ഭരണഭാഷാ പുരസ്കാരം കണയന്നൂര്‍ താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ഡിവൈന്‍ സി ബനഡിക്ടിന് ജില്ലാ കളക്ടര്‍ സമ്മാനിക്കും. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ് ഭാഷാ വാരാചരണം സംഘടിപ്പിക്കുന്നത്.

ക്വിസ് മത്സരം ശനിയാഴ്ച്ച
കാക്കനാട് - ഭരണഭാഷാ വാരാചരണത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ശനിയാഴ്ച്ച (നവംബര്‍ 02) ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവും സാഹിത്യകാരനുമായ ശ്രീകുമാര്‍ മുഖത്തല നേതൃത്വം നല്‍കും. ഓരോ ഓഫീസില്‍ നിന്നും രണ്ട് പേരടങ്ങിയ ടീമിന് പങ്കെടുക്കാം. കേരളം - ഭാഷ, സാഹിത്യം, സംസ്കാരം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്വിസ്. കഥാരചന, കവിതാരചന, കവിതാലാപനം എന്നീ മത്സരങ്ങള്‍ നവംബര്‍ നാല് തിങ്കളാഴ്ച്ച രാവിലെ മുതല്‍ കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447574604, 04842354208 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date