Skip to main content

മിസ് ഏഷ്യ മത്സരാർത്ഥികൾക്ക്  സ്വീകരണം ഒരുക്കി ഡി റ്റി പി സി

 

കൊച്ചി: മിസ് ഏഷ്യ മത്സരാർത്ഥികൾക്ക്  സ്വീകരണം ഒരുക്കി ഡി റ്റി പി സി. 34 രാജ്യങ്ങളിലെ മത്സരാർത്ഥികളുടെ സംഘത്തിന് കേരളീയ കലാരൂപങ്ങളായ കഥകളി, കളരിപ്പയറ്റ് തുടങ്ങിയവ നേരിട്ട് ആസ്വദിക്കാനുള്ള അവസരവും ഫോർട്ട് കൊച്ചി ഗ്രീനിക്സ് വില്ലേജിൽ  ഡിറ്റിപിസി ഒരുക്കിയിരുന്നു. കഥകളിയിലെ മുദ്രകളും  സുന്ദരിമാർക്ക് കലാകാരൻമാർ പരിചയപ്പെടുത്തി. കൾച്ചറൽ മ്യൂസിയവും കരിക്കിന്റെ രുചിയും ആസ്വദിച്ചാണ് സുന്ദരിമാർ മടങ്ങിയത്. നവംബർ ഒന്നിനാണ് മിസ് ഏഷ്യ മത്സരം നടക്കുന്നത്.

date