Skip to main content

വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് 31ന് എറണാകുളത്ത്

കരട് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആൻഡ് നെറ്റ്മീറ്ററിംഗ്) റെഗുലേഷൻസ് 2019, കരട് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (ഭേദഗതി) 2019 എന്നിവയിൻമേൽ എറണാകുളം ടൗൺഹാളിൽ ഒക്‌ടോബർ 31ന് രാവിലെ 10.30 മുതൽ പബ്ലിക് ഹിയറിംഗ് നടത്തും.  കരടുകൾ കമ്മീഷന്റെ www.erckerala.org  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഹിയറിംഗിൽ പൊതുജനങ്ങൾക്കും മറ്റു ബന്ധപ്പെട്ടവർക്കും പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിക്കാം.  നേരത്തെ 22ന് നിശ്ചയിച്ചിരുന്ന ഹിയറിംഗാണ് പ്രതികൂലാവസ്ഥയെത്തുടർന്ന് 31ലേക്ക് മാറ്റിയത്.
പി.എൻ.എക്‌സ്.3853/19

date