കാർഷിക യന്ത്രം: ആനുകൂല്യത്തിന് അപേക്ഷിക്കാം
കൃഷി വകുപ്പ് നടപ്പിലാക്കിവരുന്ന സബ്മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവൽക്കരണ പദ്ധതിയിൽ പവർടില്ലർ, ട്രാക്ടർ, കൊയ്ത്തുമെതിയന്ത്രം, നടീൽ യന്ത്രം തുടങ്ങിയ വിവിധതരം കാർഷിക യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവയ്ക്ക് നിബന്ധനകൾക്കു വിധേയമായി സാമ്പത്തിക ആനുകൂല്യം നൽകുന്നു. പട്ടികജാതി, പട്ടികവർഗ, ചെറുകിട, നാമമാത്ര, വനിതാ സ്വയംസഹായ സംഘങ്ങൾക്കും സഹകരണ സംഘങ്ങൾക്കും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും സംരംഭകർക്കും കർഷക സംഘങ്ങൾക്കും ആനുകൂല്യത്തിന് അപേക്ഷിക്കാം. വ്യക്തിഗത ആനുകൂല്യവും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ് സെന്ററുകൾ സ്ഥാപിക്കുന്നതിനും കാർഷിക യന്ത്രങ്ങളുടേയും, ഉപകരണങ്ങളുടേയും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും. കർഷകർക്ക് ഇതിനായി www.agrimachinery.nic.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്തതിനുശേഷം അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. 2019-20 സാമ്പത്തിക വർഷത്തിൽ ഇതുവരെ അംഗീകാരം ലഭിച്ച മെഷിനറികൾ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. എല്ലാ മാസവും ഒന്നിനും 15നും വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ജില്ലയിലെ കാർഷിക എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെടണം.
പി.എൻ.എക്‌സ്.3857/19
- Log in to post comments