Skip to main content

സംസ്ഥാന സിവില്‍ സര്‍വീസ് ബോഡി ബില്‍ഡിങ് : ബിജുബാലന് സ്വര്‍ണം

 

 

 

ഒക്‌ടോബര്‍ 25 ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ 60 കിലോ വിഭാഗത്തില്‍ ബിജുബാലന്‍ സ്വര്‍ണം നേടി. കോഴിക്കോട് സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയിലെ ഹെഡ് ക്ലര്‍ക്കാണ്. കൂടാതെ 23, 24 തീയതികളില്‍ നടന്ന അത്‌ലറ്റിക്‌സ് മത്സരത്തില്‍ 1500 മീറ്ററില്‍ വെളളി, 200 മീറ്ററില്‍ വെങ്കലം, 4ഃ100 മീറ്റര്‍ റിലേയില്‍ വെങ്കലം, 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം എന്നിവയും ബിജു നേടിയിട്ടുണ്ട്. 

 

 

 

സോറിയാസിസ് ദിനം : ബോധവത്ക്കരണ ക്ലാസ്സ് നടത്തി

 

 

 

ലോക സോറിയാസിസ് ദിനത്തോടനുബന്ധിച്ച് ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയില്‍ രോഗികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. സോറിയാസിസ് രോഗികള്‍ നേരിടുന്ന ശാരീരിക, മാനസിക വിഷമതകള്‍ ദുരീകരിക്കുന്നത് സംബന്ധിച്ചും, ആശുപത്രിയില്‍ ലഭ്യമായ സേവനങ്ങളെക്കുറിച്ചും ആശുപത്രിയിലെ ത്വക്ക് രോഗ വിദഗ്ധരായ ഡോ ബിജു, ഡോ.ഷൈനി എന്നിവര്‍  ക്ലാസെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ സരളാ നായര്‍ അധ്യക്ഷത വഹിച്ചു.  

 

 

 

ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു  

 

 

 

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2019 -20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്,  എസ്.സി. യുവതികള്‍ക്ക് വാദ്യോപകരണം, എസ്.സി. യുവതികള്‍ക്ക് ഓട്ടോറിക്ഷ, എസ്.സി. യുവതികള്‍ക്ക്  സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ മുഖേന  തൊഴില്‍ പരിശീലനം, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ മുഖേന  മത്സര പരീക്ഷയ്ക്കുള്ള പരിശീലനം എന്നീ പ്രൊജക്ടുകളിലേക്ക് അതാത് പഞ്ചായത്ത് ഗ്രാമസഭ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകന്‍ ജാതി, വരുമാനം, തുടങ്ങിയ രേഖകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്:- 0495 2370379.

 

 

സ്വാഗതസംഘം രൂപീകരണ യോഗം 2 ന്

 

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം സ്വാഗതസംഘം രൂപീകരണ യോഗം നവംബര്‍ രണ്ടിന് മൂന്ന് മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും. പഞ്ചായത്തിലെ മുഴുവന്‍ ക്ലബ് ഭാരവാഹികളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

 

 

 

പദ്ധതി അവലോകനം യോഗം ഇന്ന്

 

 

 

എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന് കീഴിലുളള വിവിധ പദ്ധതികളുടെ അവലോകനം സംബന്ധിച്ച യോഗം ഇന്ന് (ഒക്‌ടോബര്‍ 30) ഉച്ചയ്ക്ക് 12 മണിക്ക് ജലവിഭവവകുപ്പ് മന്ത്രിയുടെ ചേംബറില്‍ ചേരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ,കെ ശശീന്ദ്രന്‍ അറിയിച്ചു. മണ്ഡലത്തിലെ നാരായണന്‍ചിറ സംരക്ഷണ പദ്ധതി, കോരപ്പുഴ ഡ്രഡ്ജിംഗ്, പൂളക്കടവ് പാലം നിര്‍മ്മാണം എന്നിവയും മറ്റു പ്രവൃത്തികള്‍ സംബന്ധിച്ച കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. യോഗത്തില്‍ എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, ചീഫ് എഞ്ചിനീയര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു. 

 

 

 

കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

 

 

മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍  നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ അടുക്കളമുറ്റത്തെ കോഴി വളര്‍ത്തലില്‍ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുളളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി ഒന്നിന് രാവിലെ 10 മണിക്കകം മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തണം. ഫോണ്‍ : 0491 2815454.

date