കണ്ണൂര്‍ അറിയിപ്പുകള്‍
അധ്യാപക ഒഴിവ്
പുഴാതി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സുവോളജി സീനിയര്‍ അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഒക്ടോബര്‍ 31 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
ഭരണാനുമതിയായി
മുഖ്യമന്ത്രി പിണറായി വിജയന്റെ എം എല്‍ എമാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 15.50 ലക്ഷം രൂപ വിനിയോഗിച്ച് ചെമ്പിലോട്, അഞ്ചരക്കണ്ടി, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി, പിണറായി, വേങ്ങാട്, ധര്‍മ്മടം പഞ്ചായത്തുകളിലെ 101 എല്‍ പി സ്‌കൂളുകളിലും, 38 യു പി സ്‌കൂളുകളിലും സയന്‍സ് കിറ്റ് വിതരണം ചെയ്യുന്ന പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
നവോദയ വിദ്യാലയത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
ചെണ്ടയാട് പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസിലേക്കുള്ള ഒഴിവിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2019-20 വര്‍ഷം ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 2004 മെയ് ഒന്നും 2008 ഏപ്രില്‍ 30 നുമിടയില്‍ ജനിച്ചവരുമായിരിക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.navodaya.gov.in, www.nvsadmissionclassnine.in, https://www.navodaya.gov.in/nvs/nvs-school/kannur/en/home/ എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ മേഖല കന്യാകുമാരി മേഖലയ്ക്കും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിനും മുകളിലായി കൂടുതല്‍ ശക്തി പ്രാപിച്ചു. ഒക്‌ടോബര്‍ 31ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ വരും മണിക്കൂറുകളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കേരള തീരത്തും കന്യാകുമാരി- മാലദ്വീപ് ലക്ഷദ്വീപ് തീരത്തും, അറബിക്കടലിന്റെ ഒരു പ്രദേശത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരേ ണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹിന്ദി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ്
സംസ്ഥാന സര്‍ക്കാറിന്റെ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഹിന്ദി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച 35 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിലാസം: പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍. 0473 4226028, 9446321496
സൈനിക ബോര്‍ഡ് യോഗം
സായുധ സേന പതാക ദിനത്തിന്റെ ജില്ലാ ഫണ്ട് കമ്മിറ്റിയുടെയും ജില്ലാ സൈനിക ബോര്‍ഡിന്റെയും സംയുക്ത യോഗം നവംബര്‍ ഏഴിന് രാവിലെ 11.30 ന് കലക്ടറേറ്റിലെ എ ഡി എമ്മിന്റെ ചേമ്പറില്‍ ചേരും.
ചിത്രരചനാ മത്സരം മാറ്റി
കൈത്തറി ആന്റ് ടെക്‌സ്റ്റൈല്‍സ് വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ രണ്ടിന് ജവഹര്‍ ലൈബ്രറി ഹാളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്താനിരുന്ന ചിത്ര രചനാ മത്സരം നവംബര്‍ 17 ന് രാവിലെ 9.30 ലേക്ക് മാറ്റിയതായി ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിവരെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സ്വീകരിക്കുന്നതാണ്. ഫോണ്‍. 9744215065, 9447707865.
- Log in to post comments