Post Category
പഴവർഗങ്ങളുടെ മൂല്യവർധനവ്: പരിശീലന ക്യാമ്പ് നടത്തി
കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ ആത്മ പദ്ധതിയുടെ ഭാഗമായി പഴവർഗങ്ങളുടെ മൂല്യവർധനവ് എന്ന വിഷയത്തിൽ കർഷകർക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വാഴപ്പഴം, മാമ്പഴം മുതലായവയുടെ കൃഷിരീതികളെ പറ്റിയും ഫലവർഗങ്ങളെ ഉല്പാദിപ്പിക്കുന്നതിനൊപ്പം അവയുടെ വിപണന സാധ്യതകളെയും കുറിച്ച് ഗവ. പോളിടെക്‌നിക് കോളേജിലെ ട്രെയിനർ സുഭദ്ര ക്ലാസെടുത്തു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു പി ശോഭന ഉദ്ഘാടനം ചെയ്തു. ആത്മ ബ്ലോക്കുതല കർഷക ഉപദേശക സമിതി ചെയർമാൻ കെ. കൊച്ചനിയൻ അധ്യക്ഷത വഹിച്ചു. കടവല്ലൂർ കൃഷിഭവൻ ഓഫീസർ പി വി വിജീഷ്, പഞ്ചായത്തംഗങ്ങളായ പ്രഭാത് മുല്ലപ്പിള്ളി, ശിവരാമൻ, ഷബീർ, എഡിസി അംഗം ബലരാമൻ നായർ, കൃഷി വകുപ്പ്, ആത്മ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments