Post Category
വിദ്യാർത്ഥികൾക്ക് ദന്തപരിശോധന ക്യാമ്പ് നടത്തി
കുന്നംകുളം താലൂക്ക് ആശുപത്രി തൃശൂർ ഡെന്റൽ കോളേജിന്റെ സഞ്ചരിക്കുന്ന ദന്തപരിശോധന വാഹനത്തിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ദന്തപരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിൽ നഗരസഭ പ്രദേശത്തെ സ്‌കൂളുകളിലെ 40 ഓളം കുട്ടികളെ പരിശോധിച്ച് ചികിത്സയും നടത്തി. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുമ ഗംഗാധരൻ എന്നിവർ ക്യാമ്പിൽ സന്ദർശനം നടത്തി. കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ വി മണികണ്ഠൻ, ഡോ. മാർക്ക് ആൻഡ്രൂ സിൽവി, ഡെന്റൽ കോളേജ് പ്രൊഫസർ ഡോ. നവീൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിഞ്ചു ജേക്കബ്, ഹൃദ്യ എസ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments