Post Category
മുറ്റത്തെ മുല്ല പദ്ധതി ഉദ്ഘാടനം ചെയ്തു
കൊടുങ്ങല്ലൂർ നഗരസഭയിൽ സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ നിർവ്വഹിച്ചു. കാവിൽക്കടവിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സി സി വിപിൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ കെ ഗോവിന്ദൻ, രേഖ സൽപ്രകാശ്, എം എം മൈക്കിൾ, കെ കെ പി ദാസൻ, ശ്രീദേവി തിലകൻ, ശാലിനി ഉണ്ണികൃഷ്ണൻ, സിഡിഎസ് മെമ്പർ ലതിക എന്നിവർ പ്രസംഗിച്ചു. ബ്ലേഡ് മാഫിയയുടെ ചൂഷണത്തിൽ നിന്ന് സാധാരണക്കാരെ മോചിപ്പിച്ച് ചുരുങ്ങിയ പലിശയക്ക് പണം വായ്പ നൽകുന്ന പദ്ധതിയാണ് സഹകരണ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല പദ്ധതി.
date
- Log in to post comments