Skip to main content

ശിൽപശാല നടത്തി

സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നല്ല നടപ്പു നിയമത്തെകുറിച്ചും കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നവരുടെ പുനരധിവാസരീതികളെ സംബന്ധിച്ച് അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ ശിൽപശാല ജില്ലാ ജഡ്ജ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി (റൂറൽ) വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടർ ശശികുമാർ മുഖ്യാതിഥിയായി. അഷ്‌റഫ് കാവിൽ, പി എൻ സന്ദീപ് എന്നിവർ വിഷയാവതരണം നടത്തി. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ എസ് നിർമ്മാലനന്ദൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി ശുഭജ, അഡീഷണൽ പ്രൊബേഷൻ ഓഫീസർ ടി കെ ഉഷ, ജില്ലാ പ്രൊബേഷൻ ഓഫീസർമാരായ ആർ രോഷ്‌നി, കെ ജി രാഗപ്രിയ തുടങ്ങിയവർ പങ്കെടു
 

date