Post Category
കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം
മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ ഒന്നിനും രണ്ടിനും അടുക്കളമുറ്റത്തെ കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കും. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ നേരിട്ടോ 0491-2815454 ലോ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി നവംബര്‍ ഒന്നിന് രാവിലെ 10 നകം മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments