Skip to main content

നഴ്സുമാര്‍ക്ക് സൗദി അറേബ്യയില്‍ അവസരം

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ള നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും 22 നും 30 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. നിയമനം ലഭിക്കുന്നവര്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും.

3500 മുതല്‍ 4000 സൗദി റിയാല്‍ വരെ (ഏകദേശം 65,000 രൂപ മുതല്‍ 75,000 രൂപ വരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ളവര്‍   www.norkaroots.org  എന്ന വെബ് സൈറ്റില്‍ ബയോഡാറ്റയും അനുബന്ധരേഖകളും  നവംബര്‍ 10 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.  

date