Post Category
തുല്യ മലയാളം മത്സരത്തിന് പേര് നല്‍കാം
മലയാളദിനാചരണം, ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി തുല്യ മലയാളം മത്സരം സംഘടിപ്പിക്കുന്നു.സംഘാടകര്‍ ചോദിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ക്ക് തുല്യമായ മലയാളം പദം കണ്ടെത്തുന്ന മത്സരം ആണിത്.നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.30 ന് കള്ക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം സംഘടിക്കുന്നത്. താല്പര്യമുള്ളവര് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പേര് നല്‍കണം.ഫോണ്‍-04994 255145
date
- Log in to post comments