Skip to main content

ഭരണഭാഷാ പുരസ്‌കാരം പ്രഖ്യാപിച്ചു

* മികച്ച വകുപ്പ്: റവന്യൂ, മികച്ച ജില്ല: കണ്ണൂർ
സംസ്ഥാനത്ത് മികച്ച രീതിയിൽ ഭരണഭാഷാമാറ്റപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വകുപ്പിനും ജില്ലയ്ക്കും സർക്കാർ ഏർപ്പെടുത്തിയ 2019-ലെ ഭരണഭാഷാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. റവന്യൂ വകുപ്പ് മികച്ച വകുപ്പിനുള്ള പുരസ്‌കാരത്തിനർഹമായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.  മികച്ച ജില്ലയായി കണ്ണൂരിനെ തിരഞ്ഞെടുത്തു.  20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് 1 വിഭാഗത്തിൽ പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീവൃന്ദാനായർ എൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 20,000 രൂപയും ഫലകവും സത്സേവനരേഖയുമാണ് പുരസ്‌കാരം.  രണ്ടാം സ്ഥാനത്തിന് സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി ഗീത. കെ അർഹയായി.  10,000 രൂപയും ഫലകവും സത്സേവന രേഖയും ലഭിക്കും.  ക്ലാസ് 3 വിഭാഗത്തിൽ പത്തനംതിട്ട കളക്‌ട്രേറ്റ് സീനിയർ ക്ലാർക്ക് അഭിലാഷ് ആർ  ഒന്നും കണ്ണൂർ കളക്‌ട്രേറ്റ് സീനിയർ ക്ലാർക്ക് രാമചന്ദ്രൻ അടുക്കാടൻ രണ്ടാം സ്ഥാനവും നേടി.  ക്ലാസ് 3 വിഭാഗത്തിൽ ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർമാർക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിൽ പത്തനംതിട്ട കളക്‌ട്രേറ്റ് സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് അഷറഫ് ഐ ഒന്നാം സ്ഥാനവും കേരള സർവകലാശാല കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2, ഷീന പി.എസ് രണ്ടാം സ്ഥാനവും നേടി.
പി.എൻ.എക്‌സ്.3866/19

date