Skip to main content

ഗ്രാമീണ യുവജനങ്ങള്‍ക്കായി   കുടുംബശ്രീ തൊഴില്‍ പരിശീലനം

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും, കേരളാ സര്‍ക്കാരും സംയുക്തമായി കുടുംബശ്രീ മിഷന്‍ മുഖേന നടപ്പിലാക്കുന്ന തൊഴില്‍ദാന നൈപുണ്യ വികസന പദ്ധതിയായ  ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയിലൂടെ  ഗ്രാമീണ തൊഴില്‍ മേഖലയിലെ  നിര്‍ദ്ധന യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുന്നു. ഗ്രാമീണ മേഖലയില്‍ നിന്നുള്ള 18-നും 35-നും ഇടയില്‍ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഭിന്നശേഷിക്കാര്‍ ഗോത്രവിഭാഗക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് 45-വയസുവരെ ഇളവ് ലഭിക്കും. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15 ദിവസമെങ്കിലും ജോലിചെയ്തവരുടെ കുടുംബാംഗങ്ങള്‍, ആശ്രയ ഗുണഭോക്താക്കള്‍ അവരുടെ ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.  ആശ്രയാ ഗുണഭോക്താക്കള്‍, പട്ടികജാതിക്കാര്‍, പട്ടിക വര്‍ഗ്ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുംണ്.  
പരിശീലനവും അനുബന്ധചെലവുകളും  സൗജന്യമാണ്.  താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങള്‍ തുടങ്ങിയവ പൂര്‍ണ്ണമായും സൗജന്യമായി ലഭിക്കുന്നു. 3 മുതല്‍ 12-മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സും, ലാബ് സൗകര്യങ്ങളും, സൗജന്യ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, വ്യക്തിത്വ പരിശീലന ക്ലാസുകളും, കൗണ്‍സിലിംഗും, പോസ്റ്റ് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും പരിശീലനത്തിനൊപ്പം ലഭ്യമാകുന്നു.  വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.സി.വി.റ്റി/എസ്.എസ്.സി തുടങ്ങിയ ദേശീയ സ്ഥാപനങ്ങിളില്‍ നിന്നുള്ള  സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും.  
.  ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കമ്പ്യൂട്ടര്‍, ബാങ്കിംങ്, ഓട്ടോ മൊബൈല്‍, നെറ്റ് വര്‍ക്കിംഗ്, മാര്‍ക്കറ്റിംഗ്, ടൂറിസം, സോളാര്‍ എനര്‍ജി തുടങ്ങിയ മേഖലകളില്‍ ജോലികണ്ടെണ്‍ത്തുന്നതിന് സഹായിക്കുന്ന കോഴ്‌സുകളില്‍  പരിശീലനം ലഭ്യമാണ്.  വെബ്‌ഡെവലപ്പര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഫ്‌റ്റ്വെയര്‍ ഡെവലപ്പ്‌മെന്റ് , ബാങ്കിംങ് ഫിനാഷ്യല്‍ സര്‍വ്വീസസ്, ഇന്‍ഷുറന്‍സ്, അക്കൗണ്ടണ്‍് അസിസ്റ്റന്റ്, ഫാര്‍മസി അസിസ്റ്റന്റ്, സോളാര്‍പാനല്‍ ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍, എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട്മാനേജ്‌മെന്റ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ സെയില്‍ അസോസിയേറ്റ്, ബേസിക് ഓട്ടോമേറ്റീവ് സര്‍വ്വീസിംഗ്, ഡി.റ്റി.പി, ബ്യൂട്ടീഷന്‍, തയ്യല്‍, മെഷീന്‍ ഓപ്പറേറ്റര്‍ തുടങ്ങിയ കോഴ്‌സുകളില്‍ തികച്ചും സൗജന്യമായാണ് പരിശീലനം നല്‍കുന്നത്.
പീരുമേട്, രാജകുമാരി, തൊടുപുഴ, അറക്കുളം, എന്നിവിടങ്ങളിലാണ് ഇടുക്കി ജില്ലയിലെ പരിശീലന സ്ഥാപനങ്ങള്‍. താല്‍പര്യമുള്ള കോഴ്‌സുകള്‍ പഠിക്കുന്നതിനായി ഇടുക്കി ജില്ലയിലെ യുവതീയുവാക്കള്‍ക്ക് മറ്റ് ജില്ലകളിലെ പരിശീലന കേന്ദങ്ങളിലും പ്രവേശനം ലഭിക്കും. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള  കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ, അല്ലെങ്കില്‍ 04862 232223 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം.  
 

date