Post Category
ഓണ്‍ലൈന്‍ ദര്‍ഘാസ് ക്ഷണിച്ചു
അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന മറയൂര്‍, മൂന്നാര്‍ മേഖലകളിലെ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് പുല്‍ത്തൈല വാറ്റ് ഉപകരണം നിര്‍മ്മിച്ച് കോളനികളില്‍ എത്തിച്ച് വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരായ അംഗീകൃത പുല്‍ത്തൈല വാറ്റ് ഉപകരണ നിര്‍മ്മാതാക്കളില്‍ നിന്നും ഓണ്‍ലൈന്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നവംബര്‍ 15 ഉച്ചക്ക് 12 വരെ സമര്‍പ്പിക്കാം. നംബര് 16 ഉച്ചക്ക് 12ന് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04864 224399.
date
- Log in to post comments