Skip to main content
കേരളോത്സവം - 2019 ന്റെ നടത്തിപ്പിന് മുന്നോടിയായി കട്ടപ്പന നഗരസഭയിലെ സ്വാഗതസംഘം രൂപീകരണ യോഗം.

കേരളോത്സവം - 2019 കട്ടപ്പന നഗരസഭയിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

 

കേരളോത്സവം - 2019 ന്റെ  സുഗമമായ നടത്തിപ്പിനായി കട്ടപ്പന നഗരസഭയിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കട്ടപ്പന നഗരസഭ ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. നവംബർ മാസം 9, 10 തീയതികളിലായി കട്ടപ്പന ഗവ.കോളേജ്, ട്രൈബൽ സ്കൂൾ, സെന്റ് ജോർജ് സ്കൂൾ എന്നിവിടങ്ങളിലായിട്ടാണ്  കലാകായിക, ഗെയിംസ് മത്സരങ്ങൾ നടത്തുന്നത്. കട്ടപ്പന നഗരസഭാ പരിധിയിലെ 15 നും 40നും പ്രായപരിധിയിലുള്ള താല്പര്യമുള്ള ഏവർക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 

നവം. ഒന്നു മുതൽ ഏഴുവരെ നഗരസഭാ ഫ്രണ്ട് ഓഫീസിലോ ഓൺലൈൻ മുഖേനയോ പേര് രജിസ്റ്റർ ചെയ്യാം.

 

റോഷി അഗസ്റ്റിൻ എം എൽ എ യും

ജില്ലയുടെ ചാർജുള്ള സംസ്ഥാന യുവജനക്ഷേമ ബോർഡംഗവും രക്ഷാധികാരികളും നഗരസഭാ ചെയർമാൻ ചെയർമാനും നഗരസഭാ സെക്രട്ടറി കൺവീനറുമായുള്ള സ്വാഗത സംഘത്തിൽ നഗരസഭാ കൗൺസിലർമാർ, വിവിധ ക്ലബ്ബ്, യുവജന സംഘടനകൾ,                             കലാ-സാംസ്കാരിക സംഘടനകൾ, കുടുംബശ്രീ സിഡിഎസ്, എഡിഎസ്  തുടങ്ങിയവയുടെ ഭാരവാഹികൾ, കായിക അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ  അംഗങ്ങളാണ്. സ്വാഗത സംഘത്തിനു കീഴിൽ കല, കായികം, ഗെയിംസ് എന്നീ മൂന്ന് സബ് കമ്മറ്റികളും രൂപീകരിച്ചു. 

നഗരസഭാ വിദ്യാഭ്യാസ-സാംസ്കാരിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി കല്ലൂപുരയിടം അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ലൂസി ജോയി,  സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ തോമസ് മൈക്കിൾ ലീലാമ്മ ഗോപിനാഥ്, കൗൺസിലർമാർ, യുവജന സംഘടനാ പ്രതിനിധികൾ, വിവിധ കലാകായിക, സാംസ്ക്കാരിക, സന്നദ്ധ സംഘടനാ ഭാരവാഹികൾ, ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ, ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date