Skip to main content

ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ ശാസ്ത്രീയ പഠനം നടത്തണമെന്ന് ന്യൂനപക്ഷ കമ്മീഷൻ 

ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ ശാസ്ത്രീയ പഠനം നടത്തണമെന്ന് ന്യൂനപക്ഷ കമ്മീഷൻ 

 

കൊച്ചി: ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ ശാസ്ത്രീയ പഠനം നടത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി കെ ഹനീഫ പറഞ്ഞു. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ചെല്ലാനത്തെ കടൽക്ഷോഭം സംബന്ധിച്ച റിപ്പോർട്ട് കമ്മീഷന് സമർപ്പിച്ചു.  തീവ്ര കടൽക്ഷോഭം നേരിടുന്ന ചെല്ലാനം ബസാർ, വേളാങ്കണ്ണി , കമ്പനിപ്പടി,  ഒറ്റമശ്ശേരി എന്നിവിടങ്ങളിൽ കമ്മീഷൻ അംഗങ്ങൾ സന്ദർശനം നടത്തിയിരുന്നു. ജിയോ ട്യൂബും ജിയോ ബാഗും കടൽക്ഷോഭത്തിന് ശാശ്വത പരിഹാരമല്ല. കാനകൾ യഥാസമയത്ത് ശുചീകരിക്കാത്തത് മൂലം വെള്ളം തങ്ങി നിൽക്കുന്ന അവസ്ഥയാണ്. ഇറിഗേഷൻ വകുപ്പിന്  കാനകൾ  ശുചീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽ ക്ഷോഭത്തിന് ഉടൻ  പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു. 

 

ചേരാനെല്ലൂർ ക്ലോവർ ലീഫ് ഫ്ലൈ ഓവർ   3 ഏക്കർ സ്ഥലത്തിൽ നിർമ്മിക്കാമെന്ന   ഇ.ശ്രീധരന്റെ റിപ്പോർട്ട് സർക്കാരിന് ശുപാർശ ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ഫ്ലൈ ഓവറായ ചെനൈയിലെ കത്തിപ്പാറ ഫ്ലൈ ഓവർ നിർമ്മിച്ചിരിക്കുന്നത് 12 ഏക്കർ സ്ഥലത്താണെന്നും   കമ്മീഷൻ പറഞ്ഞു. 

 

ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ 13 കേസുകൾ പരിഗണണിച്ചു. അഞ്ച് കേസുകൾ തീർപ്പാക്കി. 8 കേസുകൾ അടുത്ത   സിറ്റിംഗിൽ പരിഗണിക്കും.

date