Skip to main content

എറണാകുളം അറിയിപ്പ്

വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പ്

 

കാക്കനാട്: പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെയും മറ്റ് ഡിപ്ലോമ കോഴ്സുകൾക്കും പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന്  സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.  കഴിഞ്ഞ അധ്യയന വർഷം 50 ശതമാനം മാർക്ക് നേടിയവരും രക്ഷകർത്താക്കളുടെ അടിസ്ഥാന വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയുള്ളവരുമായിരിക്കണം.  www.sainikwelfarekerala.org എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.  10, 11, 12 ക്ലാസ്സ് വിദ്യാർത്ഥികൾ നവംബർ 20 നകവും ബിരുദ, ബിരുദാനന്തര  വിദ്യാർത്ഥികൾ ഡിസംബർ 20 നകവും അപേക്ഷിക്കണം.  വിശദവിവരം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കും.  ഫോൺ:04842422239

 

മലയാള ഭാഷാ വാരാചരണം 

 

അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്കിൽ എക്സലൻസ് സെന്ററിന്റെയും സാക്ഷരതാ സമിതിയുടെയും റൈറ്റേഴ്സ് ഫോറത്തിന്റെയും സംയുക്താതാഭിമുഖ്യത്തിൽ നവം. ഒന്നു മുതൽ ഏഴ് വരെ മലയാള ഭാഷാ വാരാചരണം സംഘടിപ്പിക്കുന്നു. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികമായതിനാൽ ഗാന്ധിജിയുടെ ചിന്തകളും പഠനങ്ങളുമാണ് ഭാഷാവാരാചരണത്തിൽ വിഷയങ്ങളായ് വരുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നാളെ ( 1-11-2019) രാവിലെ 10ന് സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് വാരാചരണം ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി നടന്ന വഴികൾ എന്ന വിഷയത്തിൽ ടി.എം. വർഗീസ് പ്രഭാഷണം നടത്തും. രണ്ടിന് രാവിലെ 9.30ന് സാഹിത്യോത്സവം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30 ന് കാവ്യോത്സവം നടക്കും. നാളെ ( 1-11-2019) വൈകീട്ട് 5.30ന് മൂക്കന്നൂർ മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ സെമിനാറും ക്വിസും നടക്കും. 4 ന് കാളാർ കുഴി അംഗനവാടിയിലും 5 ന് കരയാംപറമ്പ് അംഗനവാടിയിലും 6 ന് കോക്കുന്ന് അംഗനവാടിയിലും പരിപാടികൾ നടക്കും. ഏഴാം തീയതി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം റോജി.എം.ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും.

date