Skip to main content

റിസോഴ്‌സ് അധ്യാപക നിയമനം

ജില്ലയിലെ സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനും പാഠഭാഗങ്ങള്‍ അനുരൂപീകരിച്ച് പരിശീലിപ്പിക്കുന്നതിനുമായി ഒമ്പത് റിസോഴ്‌സ് അധ്യാപകരെ ദിവസവേതന വ്യവസ്ഥയില്‍ സമഗ്രശിക്ഷാ കേരളം നിയമിക്കുന്നു. ബിരുദവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡും, അല്ലെങ്കില്‍ ബിരുദവും ജനറല്‍   ബി.എഡും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമയുമുളളവര്‍ക്ക് അപേക്ഷിക്കാം.  ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.  ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റായും സഹിതം നവംബര്‍ അഞ്ചിന് രാവിലെ 9.30ന് തിരുവല്ല ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള സമഗ്രശിക്ഷയുടെ  ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍: 0469-2600167.        

 

date