Skip to main content

സ്വയംതൊഴിൽ പദ്ധതികളെപ്പറ്റി അവബോധം നൽകുന്നതിന് ക്ലാസുകൾ

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗത്തിൽപ്പെട്ട 18നും 45നും ഇടയിൽ പ്രായമുള്ള, എട്ടാംക്ലാസോ അതിനു മുകളിലോ പാസ്സായ, സ്വയം തൊഴിൽ ചെയ്യാൻ താത്പര്യമുള്ള വനിതകൾക്കു വേണ്ടി സർക്കാരിന്റെ സ്വയംതൊഴിൽ പദ്ധതികളുടെ വിവിധവശങ്ങളെപ്പറ്റിയും ബാങ്ക് ധനസഹായത്തെപ്പറ്റിയും മനസ്സിലാക്കുന്നതിന് നവംബർ 18, 19 തിയതികളിൽ നെയ്യാറ്റിൻകരയിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള വനിതകൾ നവംബർ 13ന് മുൻപ് ഈ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2332113, 8304009409.
പി.എൻ.എക്‌സ്.3870/19

date