Skip to main content

മുന്നറിയിപ്പ് ഗൗരവമായിക്കണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്  - മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം കടൽ ക്ഷോഭം ശക്തമാകുന്നതിനും തീരപ്രദേശങ്ങളിൽ തുടർച്ചയായ മഴയും കാറ്റും ഉണ്ടാകുന്നതിനും സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇക്കാര്യം ഫിഷറീസ് വകുപ്പിന്റെ ഓഫീസുകൾ വഴി തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചുളള മൈക്ക് അനൗൺസ്‌മെന്റും വകുപ്പ് വഴി നടത്തിയിട്ടുണ്ട്. തീരങ്ങളിൽ സൂക്ഷിച്ചിട്ടുളള മത്സ്യബന്ധനയാനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മത്സ്യത്തൊഴിലാളികൾ അടിയന്തരമായി മാറ്റണം. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഗൗരവമായിക്കാണണമെന്ന് മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്.3873/19

date