Skip to main content

ദേശീയ മനുഷ്യാവകാശ കമ്മിഷൻ ക്യാമ്പ് സിറ്റിംഗ് ഇന്നും നാളെയും തിരുവനന്തപുരത്ത്

ദേശീയ മനുഷ്യാവകാശ കമ്മിഷൻ ക്യാമ്പ് സിറ്റിംഗ് ഇന്നും നാളെയും (ഒക്‌ടോബർ 31, നവംബർ ഒന്ന് തിയതികളിൽ) തിരുവനന്തപുരത്ത് നടക്കും. സിറ്റിംഗിന്റെ ഉദ്ഘാടനസമ്മേളനം ഇന്ന് (31ന്) രാവിലെ 10 ന് ജഗതി ജവഹർ സഹകരണ ഭവനിലും സിറ്റിംഗുകൾ തൈക്കാട് ഗവ: ഗസ്റ്റ് ഹൗസിലും നടക്കും.
സമ്മേളനം ഉദ്ഘാടനം ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സംസാരിക്കും. തുടർന്ന് 11 മുതൽ വൈകിട്ട് അഞ്ചുവരെ ഗവ: ഗസ്റ്റ് ഹൗസിൽ കമ്മിഷന്റെ ക്യാമ്പ് സിറ്റിംഗിന്റെ ഭാഗമായ പബ്‌ളിക് ഹിയറിംഗ് നടക്കും. പബ്‌ളിക് ഹിയറിംഗിന് ഹാജരാകാൻ അറിയിപ്പ് ലഭിച്ചവർ കൃത്യസമയത്ത് ഹാജരാകണം.
നവംബർ ഒന്നിന് രാവിലെ 10 മുതൽ ഗസ്റ്റ് ഹൗസിൽ ഫുൾബെഞ്ച് സിറ്റിംഗ് നടക്കും.
പി.എൻ.എക്‌സ്.3875/19

date