മെഗാജോബ് ഫെയര്‍ തിരുവല്ലയില്‍
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്-എംപ്ലോയബിലിറ്റി സെന്റര്‍, പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച,് മാക്ഫാസ്റ്റ് കോളേജ് തിരുവല്ല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെഗാതൊഴില്‍മേള 'ദിശ' 2019 നവംബര്‍ ഒമ്പതിന് തിരുവല്ല മാക്ഫാസ്റ്റ് കൊളജില്‍ നടത്തും. നാല്പതോളം കമ്പനികളില്‍ നിന്നായി രണ്ടായിരത്തോളം തൊഴില്‍ അവസരങ്ങളുണ്ടാകും. തൊഴില്‍ മേള പ്രവൃത്തിപരിചയം ഉള്ളവരെയും ഇല്ലാത്തവരേയും ഒരുപോലെ ലക്ഷ്യമിടുന്നു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത ഐടിഐ, ഐടിസി മുതല്‍ ഡിപ്ലോമ, ബിടെക്, ബിരുദം, ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. പ്രായപരിധി 40 വയസ്. കേരളത്തിലെ പ്രമുഖഹോസ്പിറ്റലുകളില് നിന്ന് നഴ്സിംഗ് മേഖലയിലേക്ക് മാത്രമായി അഞ്ഞൂറോളം ഒഴിവുകളും മേളയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡേറ്റയുടെ ആറ് പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പ് എന്നിവയുമായി രാവിലെ 8.30ന് തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ എത്തണം. പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങള്‍ നവംബര്‍ അഞ്ചിന് രാവിലെ 11ന് www.employabilitycentre.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഫോണ്‍: 0477 2230624, 9656421872, 8304057735.
- Log in to post comments