Skip to main content

തൊഴുപാടം ഗവ. എൽ പി സ്‌കൂൾ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിച്ചു

ചേലക്കര നിയോജകമണ്ഡലത്തിലെ തൊഴുപാടം ഗവ. എൽ പി സ്‌കൂളിന് ക്ലാസ്സ് മുറി കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിച്ചതായി യു ആർ പ്രദീപ് എംഎൽഎ അറിയിച്ചു. വിദ്യഭ്യാസ വകുപ്പിന്റെ 2019-20 ലെ പ്ലാൻ ഫണ്ടിൽ നിന്നാണ് ഒരു കോടി രൂപ അനുവദിച്ചത്. നിർമ്മാണ പ്രവർത്തനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഭരണാനുമതി നൽകി. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

date