Skip to main content
 ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണവുമായി ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാരുടെ യോഗം.

ദുരന്തനിവാരണം; നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ക്കായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിശദമായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനാണ് നോഡല്‍ ഓഫീസര്‍മാരുടെ യോഗം കളക്ടറേറ്റില്‍ നടത്തിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാവരും ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കി നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശിച്ചു. വെള്ളപൊക്കം പോലെയുള്ള ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള ജില്ലയെന്ന നിലയില്‍ വിശദമായ പ്ലാനും പരിഹാരമാര്‍ഗങ്ങളും എല്ലാ വകുപ്പുകളും തയ്യാറാക്കി വയ്ക്കേണ്ടത് ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. 

ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ആര്‍.ബീനാറാണി, ഹാസാഡ് അനലിസ്റ്റ് ഗോപിക, ഡോ.സജിത്, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

    

date