Skip to main content
ഡിസി:-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായം ജില്ലാ കളക്ടര്‍ പി.ബി നുഹിന് കേരള ഹിന്ദു പുലയര്‍ സമാജം പ്രസിഡന്റ് എം കെ വിന്‍സന്റ് കൈമാറുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി ആറന്മുള മുരിക്കന്‍കുന്ന് കേരള ഹിന്ദു പുലയ സമാജവും ശ്രീകുറുമ്പന്‍ ദൈവത്താന്‍ സാംസ്‌കാരിക സമിതിയും. സംഘാഗംഗങ്ങള്‍ പിരിച്ചെടുത്ത പതിനായിരം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ പി ബി നുഹിന് കേരള ഹിന്ദു പുലയര്‍ സമാജം പ്രസിഡന്റ് എം കെ വിന്‍സന്റ് കൈമാറി. സെക്രട്ടറി പി.ടി അനീഷ് കുമാര്‍, ഖജാന്‍ജി വി.ടി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

 

date