Post Category
മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും: പുസ്തക പ്രദർശനം
മലയാള ദിനാഘോഷവും ഭരണ ഭാഷാവാരാഘോഷവും പ്രമാണിച്ച് നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ പുസ്തക പ്രദർശനം നടത്തും. നവംബർ ഒന്നിന് നിയമസഭ പിരിഞ്ഞതിന് ശേഷം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസ പരിണാമങ്ങളെക്കുറിച്ചും ഭരണഭാഷ മലയാളം ആക്കുന്നതിന് ഔദ്യോഗിക തലത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെയും രേഖകളുടെയും പ്രദർശനമാണ് സംഘടിപ്പിക്കുന്നത്. ഗാന്ധിജിയെ അനുസ്മരിക്കാൻ നിയമസഭ നവംബർ ഒന്നിന് പ്രത്യേക സമ്മേളനം ചേരുന്ന സാഹചര്യത്തിൽ ഗാന്ധിജിയെക്കുറിച്ചുളള ഗ്രന്ഥങ്ങളും പ്രദർശനത്തിലുണ്ട്.
പി.എൻ.എക്സ്.3878/19
date
- Log in to post comments