Skip to main content

പി.ജി (ഹോമിയോ) സ്‌പോട്ട് അഡ്മിഷൻ ഇന്ന് (31)

തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് കേരള എൻട്രൻസ് കമ്മീഷണറുടെ 2019-20 ലെ മെഡിക്കൽ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ നിന്നും തത്സമയ പ്രവേശനം നടത്തും. പ്രോസ്‌പെക്ടസ് പേജ് 30ലെ 8.2ൽ പറയുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി  ഒക്‌ടോബർ 31ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ & കൺട്രോളിംഗ് ഓഫീസറുടെ ഓഫീസിൽ നേരിട്ടെത്തണം. എൻട്രൻസ് കമ്മീഷണറുടെ മുൻ അലോട്ട്‌മെന്റുകൾ പ്രകാരം പി.ജി. (ഹോമിയോ) യിൽ പ്രവേശനം ലഭിച്ചവർക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാനാവില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2459459.
പി.എൻ.എക്‌സ്.3881/19

date